Wednesday, June 7, 2023

HomeNewsIndiaലോക്സഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസിന് പിന്തുണ നല്കാൻ തയ്യാറെന്ന് മമത

ലോക്സഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസിന് പിന്തുണ നല്കാൻ തയ്യാറെന്ന് മമത

spot_img
spot_img

കൊൽക്കത്ത : ലോക്​സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകാമെന്ന പ്രഖ്യാപനവുമായി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. ലോക്​സഭാ തിരഞ്ഞെടുപ്പിൽ വിശാല പ്രതിപക്ഷ സാധ്യതകളെ മമത ബാനർജി പിന്തുണയ്ക്കുന്നത് ഇതാദ്യമായാണ്. ‘‘കോൺഗ്രസിന് ശക്തിയുള്ള ഇടങ്ങളിൽ തൃണമൂൽ കോൺഗ്രസ് പിന്തുണയ്ക്കും. അവരുടെ ശക്തികേന്ദ്രങ്ങളിൽ അവർ പോരാട്ടം നടത്തട്ടെ. അതിൽ എന്താണ് പ്രശ്നം. പക്ഷേ അവരും മറ്റ് രാഷ്ട്രീയ പാർട്ടികളെ പിന്തുണയ്ക്കണം’’– മമത ആവശ്യപ്പെട്ടു.

സീറ്റുകൾ സംബന്ധിച്ച ചർച്ചകൾ നടക്കുമ്പോൾ പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ ശക്തി കേന്ദ്രങ്ങളിൽ അവർക്ക് അർഹമായ പരിഗണന നൽകണമെന്നും മമത കൂട്ടിച്ചേർത്തു. നേരത്തേ മമത ബാനർജി ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കിയതിന് കർണാടകയിലെ ജനങ്ങളെ അഭിനന്ദിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കോൺഗ്രസിന്റെ പേര് പറയാതെയായിരുന്നു പ്രശംസ.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments