ഗുരുഗ്രാം: സംസ്ഥാനത്തെ 2023-24 സാമ്ബത്തിക വര്‍ഷത്തെ എക്സൈസ് നയത്തിന് ഹരിയാന സര്‍ക്കാര്‍ അംഗീകാരം നല്‍കി.
ഇത് പ്രകാരം ഗുരുഗ്രാമിലെ കോര്‍പ്പറേറ്റ് ഓഫീസുകളില്‍ ജീവനക്കാര്‍ക്കും അതിഥികള്‍ക്കും ബിയറും വൈനും ഉള്‍പ്പെടെ കുറഞ്ഞ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള മദ്യം വിളമ്ബാന്‍ അനുമതി നല്‍കി. ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു സംസ്ഥാനം കോര്‍പ്പറേറ്റ് ഓഫീസുകളെ ആല്‍ക്കഹോള്‍ കുറഞ്ഞ അളവിലുള്ള മദ്യം വിളമ്ബാന്‍ അനുവദിക്കുന്നത്.
ജൂണ്‍ 12 മുതല്‍ ഹരിയാനയില്‍ പുതിയ മദ്യനയം പ്രാബല്യത്തില്‍ വരും. അതേസമയം കുറഞ്ഞത് 5,000 ജീവനക്കാരുള്ള കോര്‍പ്പറേറ്റ് ഓഫീസുകളില്‍ മാത്രമേ ഇതിന് അനുവാദമുള്ളൂ. കൂടാതെ കമ്ബനിക്ക് സ്വന്തം ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ ഒരു കെട്ടിടത്തില്‍ കുറഞ്ഞത് ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമെങ്കിലും ഉള്ള ഓഫീസ് സൗകര്യം ഉണ്ടായിരിക്കണം.
ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നടപടിക്രമം (L-10F) ബാര്‍ ലൈസന്‍സുകളുടേതിന് സമാനമായിരിക്കും. എക്‌സൈസ്, ടാക്‌സേഷന്‍ കമ്മീഷണര്‍ എന്നിവരുടെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി 10 ലക്ഷം രൂപ വാര്‍ഷിക ഫീസ് അടച്ചാല്‍ ലൈസന്‍സ് അനുവദിക്കും എന്ന് മദ്യനയത്തില്‍ പറയുന്നു. ലൈസന്‍സിന് അപേക്ഷിക്കുന്ന പരിസരം ഒരു പൊതുവഴിയോ അല്ലെങ്കില്‍ പൊതുജനങ്ങള്‍ പതിവായി വരുന്ന ഏതെങ്കിലും പ്രദേശവുമായി ബന്ധിപ്പിക്കുന്നതോ ആയിരിക്കരുത് എന്നും നിബന്ധന ഉണ്ട്. എക്‌സൈസ് ആന്റ് ടാക്‌സേഷന്‍ കമ്മീഷണറുടെ അനുമതിയോടെ കളക്ടര്‍ക്ക് മാത്രമേ ലൈസന്‍സ് നല്‍കാന്‍ കഴിയൂ