Tuesday, May 30, 2023

HomeNewsIndiaമലയാളി അഭിഭാഷകന്‍ കെ.വി വിശ്വനാഥന്‍ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു

മലയാളി അഭിഭാഷകന്‍ കെ.വി വിശ്വനാഥന്‍ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു

spot_img
spot_img

ന്യൂഡല്‍ഹി: മലയാളിയും മുതിര്‍ന്ന അഭിഭാഷകനുമായ കെ.വി വിശ്വനാഥന്‍ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു.

രാവിലെ 10.30 ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. സുപ്രീം കോടതി ചീഫ്ജസ്റ്റിസ് ഡിവൈ. ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു. കെവി.വിശ്വനാഥിനൊപ്പം ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് സിജെ.പ്രശാന്ത് കുമാര്‍ മിശ്രയും സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ സുപ്രീം കോടതി ജഡ്ജിമാരുടെ പൂര്‍ണ സംഖ്യയായ 34 ലേക്ക് എത്തി.

പാലക്കാട്‌ കല്‍പാത്തി സ്വദേശിയായ കെവി വിശ്വനാഥനെ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നും നേരിട്ട് കോളീജിയം ശുപാര്‍ശ ചെയ്യുകയായിരുന്നു. സീനിയൊരിറ്റി പരിഗണിക്കുമ്ബോള്‍ ഭാവിയില്‍ സുപ്രീം കോടതി ചീഫ്ജസ്റ്റിസ് ആകാന്‍ വരെ സാധ്യതയുള്ള ന്യായാധിപനായി കെവി.വിശ്വനാഥന്‍ മാറും. പുതിയ നിയമവകുപ്പ് മന്ത്രിയായി അര്‍ജ്ജുന്‍ മേഘവാള്‍ ചുമതലയേറ്റ ആദ്യദിനം തന്നെയാണ് പതിവുകളെ തെറ്റിച്ചു അതിവേഗം തീരുമാനമെടുത്തത്.

ഇദ്ദേഹത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം മൂന്ന് ദിവസത്തിനുള്ളിലാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്. 32 വര്‍ഷമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന കെ.വി വിശ്വനാഥനെ സുപ്രധാന കേസുകളില്‍ സുപ്രീം കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. 2009 ലാണ് ഇദ്ദേഹം സുപ്രീം കോടതിയിലെ സീനീയര്‍ അഭിഭാഷക പദവിയിലേക്ക് എത്തിയത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments