കണ്ണൂര്‍: കര്‍ണാടക സര്‍ക്കാരിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.
ചടങ്ങിലേക്ക് പിണറായി വിജയനെ ക്ഷണിക്കാതിരുന്നത് ശരിയായ സമീപനമല്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ ഇ.കെ. നായനാര്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു കാരാട്ട്.
കര്‍ണാടക കേരളത്തോട് സ്വീകരിച്ച നിലപാട് ശരിയായില്ലെങ്കിലും രാജ്യത്തിന്റെ വിശാലമായ താല്പര്യം പരിഗണിച്ചാണ് യെച്ചൂരി പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സങ്കുചിത താല്‍പര്യങ്ങള്‍ കോണ്‍ഗ്രസ് ഉപേക്ഷിക്കണം. വിശാല മതേതര സഖ്യം സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.