പെട്രോള്‍ പമ്ബിലുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ യുവതി മരിച്ചു. കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലുണ്ടായ അപകടത്തില്‍ 18കാരിയായ ഭവ്യയാണ് ഗുരുതരമായി പൊള്ളലേറ്റ് ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്.
യുവതിയുടെ കൂടെയുണ്ടായ അമ്മയ്ക്കും സാരമായി പൊള്ളലേറ്റു.
കാനില്‍ പെട്രോള്‍ നിറയ്ക്കുന്നതിനിടയിലാണ് തീ പടര്‍ന്നത്. സംഭവസമയത്ത് ഭവ്യ ഫോണ്‍ ഉപയോഗിക്കുകയായിരുന്നു എന്നാണ് വിവരം. ഭവ്യയും മാതാവ് രത്നമ്മയും സ്കൂട്ടറില്‍ പമ്ബിലെത്തുന്നത് മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പ്ളാസ്റ്റിക് കാനില്‍ പെട്രോള്‍ വാങ്ങാനായാണ് ഇരുവരും എത്തിയത്. ജീവനക്കാരന്‍ കാനില്‍ പെട്രോള്‍ നിറയ്ക്കുന്ന സമയത്ത് രത്നമ്മ സ്കൂട്ടറില്‍ നിന്ന് കുറച്ച് അകലത്തിലും ഭവ്യ സ്കൂട്ടറിന് പുറത്ത് മൊബൈല്‍ ഉപയോഗിക്കുകയുമായിരുന്നു.
പെട്ടെന്ന് തീ കാനിലേയ്ക്കും പിന്നാലെ ഭവ്യയുടെ ശരീരത്തിലേയ്ക്കും പടരുകയായിരുന്നു എന്നാണ് വിവരം. മൊബൈല്‍ ഫോണില്‍ നിന്നാണ് തീ പടര്‍ന്നത് എന്നാണ് കരുതുന്നത്. ഗുരുതര പരിക്കേറ്റ ഭവ്യ ബംഗളുരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേയാണ് മരിച്ചത്. പൊള്ളലേറ്റ രത്നമ്മ അപകടനില തരണം ചെയ്തതായാണ് വിവരം