Saturday, May 17, 2025

HomeNewsIndiaമിഗ് 21 യുദ്ധ വിമാനങ്ങളുടെ സേവനം നിര്‍ത്തി വ്യോമസേന

മിഗ് 21 യുദ്ധ വിമാനങ്ങളുടെ സേവനം നിര്‍ത്തി വ്യോമസേന

spot_img
spot_img

ഈ മാസം ആദ്യമാണ് രാജസ്ഥാനില്‍ മിഗ് 21 വിമാനം തകര്‍ന്നുവീണത്. മേയ് 8ന് സൂറത്ഗഡ് വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഹനുമാന്‍ഗഡ് ഗ്രാമത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു.

അപകടത്തില്‍ മൂന്ന് പേരാണ് മരിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കവെ സുപ്രധാനമായ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ വ്യോമസേന.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മിഗ് 21 മുഴുവന്‍ യുദ്ധവിമാനങ്ങളുടെ സേവനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന നിര്‍ത്തിവച്ചു. വിശദമായ കാര കണ്ടെത്തി, മിഗ് 21 വിമാനങ്ങളുടെ കാരണം കണ്ടെത്തുന്നതുവരെ വിമാനങ്ങളുടെ സേവനം നിര്‍ത്തിവയ്ക്കുകയാണെന്ന് പ്രതിരോധ ഉദ്യോഗസ്ഥകര്‍ അറിയിച്ചു. അപകടത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മുഴുവന്‍ മിഗ് വിമാനങ്ങളുടെയും സേവനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

റഷ്യന്‍ നിര്‍മ്മിത മിഗ് യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ കൈവശമുള്ള ഏറ്റവും പഴയ യുദ്ധവിമാനമാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാണ് മിഖ് വിമാനങ്ങള്‍. സാങ്കേതിക തകരാര്‍ മൂലമുള്ള അപകടങ്ങള്‍ തുടരുന്നതോടെയാണ് നിര്‍ണായക തീരുമാനം എടുത്തിരിക്കുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments