Friday, June 2, 2023

HomeNewsIndiaഡല്‍ഹി മുന്‍ മന്ത്രി സത്യേന്ദ്ര ജയിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു

ഡല്‍ഹി മുന്‍ മന്ത്രി സത്യേന്ദ്ര ജയിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു

spot_img
spot_img

ഡല്‍ഹി മുൻ മന്ത്രി സത്യേന്ദ്ര ജയിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂലൈ 11ന് വരെയാണ് ജാമ്യം അനുവദിച്ചത്.

ആറ് ആഴ്ച്ച ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയെ സമീപിക്കും. ഡല്‍ഹി വിട്ടു പോകാൻ പാടില്ല, മാധ്യമങ്ങളെ കാണാനോ അഭിമുഖം നല്‍കാനോ പാടില്ല തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകള്‍. ആരോഗ്യ കാരണങ്ങള്‍ കണക്കിലെടുത്താണ് ജാമ്യം. ജയിലിലായി ഒരു വര്‍ഷത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്.

കള്ളക്കടത്ത് കേസില്‍ കഴിഞ്ഞ മെയ് 30-നാണ് അരവിന്ദ് കെജ്രിവാള്‍ മന്ത്രി സഭയിലെ ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിൻ അറസ്റ്റിലായത്. 2015-16 കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്ബനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments