ജയ്പുര്‍ : അപ്രതീക്ഷിത മഴയില്‍ രാജസ്ഥാനിലെ ചിലയിടങ്ങള്‍ വെള്ളത്തിനടിയിലായി. ഫത്തേപുര്‍ നഗരത്തിലും ശെഖാവതി മേഖലയിലുമാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ദുരന്ത നിവാരണ മാനേജ്‌മെന്റ് വകുപ്പിന്റെ കണക്കുകള്‍ പ്രകാരം മഴയിലും കൊടുങ്കാറ്റിലുംപെട്ട് 13 പേര്‍ മരിച്ചു.
ടോങ്കില്‍ 10 പേരും അല്‍വാര്‍, ജയ്പുര്‍, ബിക്കാനീര്‍ എന്നിവിടങ്ങളിലായി 3 പേരുമാണ് മരിച്ചത്. വെള്ളപ്പൊക്കത്തില്‍ നിരവധി വാഹനങ്ങളും കന്നുകാലികളും ഒഴുകിപ്പോയി.
വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കൃത്യസമയത്ത് സഹായം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ റോഡ് ഉപരോധിച്ചു. ശക്തമായ കാറ്റില്‍ ഒരിടത്ത് വിവാഹവേദി തകര്‍ന്നു.