മുംബൈ : മുംബൈയില്‍ മലയാളി ഡോക്ടറും സഹോദരിയും മുങ്ങിമരിച്ചു. വളര്‍ത്തുനായയെ കുളിപ്പിക്കുന്നതിനിടെ ആണ് ഹരിപ്പാട് സ്വദേശികളായ സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ചു.
മുംബൈ ഡോംബിവ്ലി വെസ്റ്റ് ഉമേഷ് നഗറിലെ സായ്ചരണ്‍ ബില്‍ഡിങ് നിവാസികളായ രവീന്ദ്രന്‍ദീപ ദമ്പതികളുടെ മക്കളായ ഡോ. രഞ്ജിത്ത് (23), കീര്‍ത്തി (17) എന്നിവരാണ് ഡോംബിവ്ലി ഈസ്റ്റിലുള്ള ദാവ്ഡിയിലെ കുളത്തില്‍ മുങ്ങിമരിച്ചത്. മാതാപിതാക്കള്‍ ചികിത്സാര്‍ഥം നാട്ടിലാണ്.
കീര്‍ത്തി കാല്‍ തെറ്റി കുളത്തില്‍ വീണെന്നും സഹോദരിയെ രക്ഷിക്കാന്‍ രഞ്ജിത്ത് വെള്ളത്തിലേക്കു ചാടിയെന്നുമാണു വിവരം. ഇരുവരും മുങ്ങിത്താഴുകയായിരുന്നു. അഗ്‌നിരക്ഷാസേന ഏറെ നേരത്തെ തിരച്ചിലിനു ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ഇന്നു നാട്ടിലെത്തിക്കും. രഞ്ജിത് നവിമുംബൈയിലെ ആശുപത്രിയില്‍ ഹൗസ് സര്‍ജനാണ്. കീര്‍ത്തി പ്ലസ് ടു പൂര്‍ത്തിയാക്കി.