നീതി നിഷേധത്തിനെതിരെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കിയുള്ള പ്രതിഷേധത്തില്‍ നിന്നും ഗുസ്തി താരങ്ങള്‍ താല്‍കാലികമായി പിന്മാറി .
ഹരിദ്വാറിലെത്തിയ കര്‍ഷക നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് താരങ്ങള്‍ സമരത്തില്‍ നിന്നും താല്‍ക്കാലികമായി പിൻമാറിയത്. കായിക താരങ്ങളോട് 5 ദിവസം സമയം തരണമെന്നും പ്രശ്നപരിഹാരത്തിന് ഇടപെടലുണ്ടാകുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.
ഈ അഭ്യര്‍ത്ഥന പരിഗണിച്ചാണ് താരങ്ങള്‍ പിൻമാറിയത്. മെഡലുകള്‍ ഒഴുക്കില്ലെന്നും 5 ദിവസം നടപടിയുണ്ടായില്ലെങ്കില്‍ തിരിച്ചുവരുമെന്നും കായിക താരങ്ങള്‍ അറിയിച്ചു.