Sunday, April 27, 2025

HomeNewsIndiaജാര്‍ഖണ്ഡിലെ ഗുംല ബിഷപ്പ് പോള്‍ അലോയിസ് കാലം ചെയ്തു

ജാര്‍ഖണ്ഡിലെ ഗുംല ബിഷപ്പ് പോള്‍ അലോയിസ് കാലം ചെയ്തു

spot_img
spot_img

റാഞ്ചി: കോവിഡ് രോഗബാധയെ തുടര്‍ന്നു ജാര്‍ഖണ്ഡിലെ ഗുംല രൂപതാധ്യക്ഷന്‍ ബിഷപ്പ് പോള്‍ അലോയിസ് ലക്ര (65) കാലം ചെയ്തു. ഇന്നു ജൂണ്‍ 15 ചൊവ്വാഴ്ച പുലര്‍ച്ചെ 1:30 ന് റാഞ്ചിയിലെ ഓര്‍ക്കിഡ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. കോവിഡ് രോഗബാധയെ തുടര്‍ന്നു ഭാരത കത്തോലിക്ക സഭയില്‍ മരണപ്പെടുന്ന നാലാമത്തെ ബിഷപ്പാണ് പോള്‍ അലോയിസ്.

കോവിഡ് രോഗബാധയെ തുടര്‍ന്നു മധ്യപ്രദേശിലെ ജാബുവ കത്തോലിക്ക രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ബേസില്‍ ഭൂരിയ മരണപ്പെട്ടത് കഴിഞ്ഞ മാസമാണ്. രോഗബാധിതനായ ബിഷപ്പ് പോളിനെ റാഞ്ചിയിലെ മന്ദറിലെ കോണ്‍സ്റ്റന്റ് ലൈവന്‍സ് ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചിരിന്നെങ്കിലും മെയ് 17 ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്നു റാഞ്ചിയിലെ ഓര്‍ക്കിഡ് മെഡിക്കല്‍ സെന്ററിലേക്ക് മാറ്റുകയായിരിന്നു.

1955 ജൂലൈ 11ന് ഗുംല രൂപതയായ നാദിറ്റോലി ഗ്രാമത്തിലാണ് പോള്‍ ലക്രയുടെ ജനനം. ഗുംലയിലെ സെന്റ് പാട്രിക്‌സ് സ്കൂളിലും തുടര്‍ന്ന് സെന്റ് ഇഗ്‌നേഷ്യസ് ഹൈസ്കൂളിലും കാര്‍ട്ടിക് ഒറയോണ്‍ കോളേജില്‍ പഠനം നടത്തി. 1976ല്‍ റാഞ്ചിയിലെ സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജിലെ സെമിനാരിയില്‍ പ്രവേശിച്ചു. റാഞ്ചിയിലെ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്ന് ബിരുദം നേടി (197780). തുടര്‍ന്ന് അദ്ദേഹം തത്ത്വചിന്ത (19801983)യില്‍ പഠനം നടത്തി. 1988 മെയ് 6 ന് റാഞ്ചി അതിരൂപത വൈദികനായി അഭിഷിക്തനായി. 1993 ല്‍ ഗുംല രൂപതയുടെ രൂപീകരണത്തോടെ അദ്ദേഹത്തെ രൂപതയിലേക്ക് നിയോഗിച്ചു. 2004 ല്‍ രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു.

2006 ജനുവരി 28ന് അന്‍പതാം വയസ്സില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ ഗുംലയിലെ രണ്ടാമത്തെ ബിഷപ്പായി നിയമിക്കുകയായിരിന്നു. മൃതസംസ്കാരം നാളെ (ജൂണ്‍ 16) ബുധനാഴ്ച രാവിലെ 10 ന് ഗുംലയിലെ സെന്റ് പാട്രിക് കത്തീഡ്രലില്‍ നടക്കും. സംസ്കാര ശുശ്രൂഷകള്‍ക്ക് റാഞ്ചി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഫെലിക്‌സ് ടോപ്പോ എസ്.ജെ മുഖ്യകാര്‍മ്മികത്വം വഹിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments