Sunday, March 16, 2025

HomeNewsIndiaരാമായണം സീരിയലില്‍ മന്ത്രിവേഷം അവിസ്മരണീയമാക്കിയ ചന്ദ്രശേഖര്‍ അന്തരിച്ചു

രാമായണം സീരിയലില്‍ മന്ത്രിവേഷം അവിസ്മരണീയമാക്കിയ ചന്ദ്രശേഖര്‍ അന്തരിച്ചു

spot_img
spot_img

മുംബൈ: സിനിമാ സീരിയല്‍ താരം ചന്ദ്രശേഖര്‍ (98) അന്തരിച്ചു. പ്രശസ്ത ടെലിവിഷന്‍ പരമ്പരയായ ‘രാമായണ’ ത്തിലും ‘ചാ ചാ ചാ’, ‘സുരാംഗ്’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള താരമാണ് ഇദ്ദേഹം. രാമായണത്തില്‍ ആര്യ സുമന്ത്രന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്.

അദ്ദേഹം ആഗ്രഹിച്ച രീതിയില്‍ ഉറങ്ങുന്നതിനിടെയായിരുന്നു മരണമെന്ന് മകനും നിര്‍മ്മാതാവുമായ അശോക് ശേഖറാണ് അറിയിച്ച . ആരോഗ്യ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണമെന്നും മകന്‍ അറിയിച്ചു.

ഹൈദരാബാദില്‍ ജനിച്ച ചന്ദ്രശേഖര്‍ 1950 കളുടെ തുടക്കത്തിലാണ് സിനിമാ രംഗത്ത് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തനം ആരംഭിക്കുന്നത്. 1954ല്‍ വി ശാന്താറാമിന്റെ സുരാംഗ് എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചു. കാളി തോപ്പി ലാല്‍ റുമാല്‍, ബര്‍സത്ത് കി റാത്ത്, കവി, മസ്താന, ബസന്ത് ബഹാര്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

1964 ല്‍ ചാ ചാ ചാ എന്ന ചിത്രത്തിലൂടെ അദ്ദേഹം നിര്‍മാതാവായും സംവിധായകനായും രംഗത്തെത്തി. 1987 ല്‍ രാമാനന്ദ് സാഗര്‍ സംവിധാനം ചെയ്ത ദൂരദര്‍ശനിലെ പ്രശസ്ത പരമ്പരയായ രാമായണത്തില്‍ ദശരഥ രാജാവിന്റെ മന്ത്രിയായ ആര്യ സുമന്ത് ആയി ചന്ദ്രശേഖര്‍ അഭിനയിച്ചു. 1990 വരെ ആകെ 250ലധികം സിനിമകളിലാണ് ചന്ദ്രശേഖര്‍ അഭിനയിച്ചിട്ടുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments