ഉത്തര്‍പ്രദേശിലെ ഹാപുരില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിലും തീപ്പിടുത്തത്തിലും എട്ട് പേര്‍ മരിച്ചു. നിരവധി പേര്‍ ഫാക്ടറിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം . രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് അറിയുന്നത്. ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് അപകടം.