Tuesday, June 28, 2022

HomeNewsIndiaസ്വര്‍ണം വിറ്റും റമ്മി കളിച്ചു; പണം നഷ്ടപ്പെട്ട യുവതി ജീവനൊടുക്കി

സ്വര്‍ണം വിറ്റും റമ്മി കളിച്ചു; പണം നഷ്ടപ്പെട്ട യുവതി ജീവനൊടുക്കി

spot_img
spot_img

ചെന്നൈ: ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം തുലച്ച യുവതി ആത്മഹത്യ ചെയ്തു. ചെന്നൈ മണലി പുതുനഗര്‍ ഭാഗ്യരാജിന്റെ ഭാര്യ ഭവാനിയാണ് (29) ജീവനൊടുക്കിയത്. തന്റെ 20 പവന്‍ സ്വര്‍ണാഭരണം വിറ്റ് കിട്ടിയ പണമടക്കം റമ്മി കളിച്ച് കളിഞ്ഞിട്ടുണ്ട്.

പണം സമ്പാദിക്കണമെന്ന ആഗ്രഹത്തോടെയാണ് ഒരു വര്‍ഷം മുന്‍പ് ഭവാനി ഓണ്‍ലൈന്‍ റമ്മി കളിച്ച് തുടങ്ങിയത്. ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളും ഇതിന് പ്രേരകമായി. ഓണ്‍ലൈന്‍ റമ്മി കളിയില്‍ മുഴുകിയ ഭവാനിയെ ഭര്‍ത്താവ് ഭാഗ്യരാജും മാതാപിതാക്കളും ശാസിച്ചു. എന്നാല്‍ ഭവാനി ഇതൊന്നും ചെവിക്കൊണ്ടില്ല.

നിരവധി പേരില്‍നിന്ന് ഭവാനി പണം വായ്പ വാങ്ങിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ മനംനൊന്താണ് ഭവാനി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

കന്തന്‍ചാവടിയിലെ ഹെല്‍ത്ത് കെയര്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഭാഗ്യരാജ്. ആറ് വര്‍ഷം മുന്‍പാണ് ഇവര്‍ പ്രണയിച്ച് വിവാഹിതരായത്. മൂന്നും ഒന്നും വയസുള്ള രണ്ട് ആണ്‍മക്കളുണ്ട്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments