ചെന്നൈ:വിവാദ പരാമര്‍ശമുള്ള വീഡിയോ പൊലീസ് ആവശ്യപ്പെട്ടിട്ടും നീക്കം ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ യൂട്യൂബ് അധികൃതര്‍ക്കെതിരെ കേസെടുക്കണമെന്നു മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
സൈബര്‍ കുറ്റകൃത്യങ്ങളില്‍ എസ്പി നിര്‍ദേശം നല്‍കിയാലുടന്‍ വീഡിയോ നീക്കം ചെയ്യണം.
എഫ്‌ഐആര്‍ ഫയല്‍ ചെയ്ത് പകര്‍പ്പു നല്‍കിയാല്‍ മാത്രമേ വീഡിയോ നീക്കം ചെയ്യുകയുള്ളൂ എന്ന യൂട്യൂബ് അധികൃതരുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല.ബോംബും തോക്കും ഉണ്ടാക്കുന്നത് എങ്ങനെ എന്നതുള്‍പ്പെടെയുള്ള നിരോധിക്കേണ്ട വീഡിയോകള്‍ നിയന്ത്രണമില്ലാതെ യൂട്യൂബില്‍ പ്രചരിക്കുന്നുണ്ടോയെന്നു കഴിഞ്ഞ സിറ്റിങ്ങില്‍ കോടതി ചോദിച്ചിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെയും പിതാവും മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയെയും അപകീര്‍ത്തിപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ സാട്ടൈ മുരുകന്റെ ജാമ്യം റദ്ദാക്കിക്കൊണ്ടാണു കോടതി ഇടപെടല്‍.