Saturday, April 20, 2024

HomeNewsIndiaനേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലിസ്; കെ.സി വേണുഗോപാല്‍ കുഴഞ്ഞുവീണു

നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലിസ്; കെ.സി വേണുഗോപാല്‍ കുഴഞ്ഞുവീണു

spot_img
spot_img

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ചുള്ള പ്രകടനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ സംഘര്‍ഷം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കുഴഞ്ഞു വീണു.

കെ.സി. വേണുഗോപാലിനെ പൊലീസ് ഉദ്യോഗസ്ഥര്‍ പിടിച്ചുതള്ളുകയും നെഞ്ചിന് മര്‍ദിച്ചെന്നുമാണു പരാതി. ചോദ്യം ചെയ്യല്‍ നടക്കുന്ന ഡല്‍ഹി ഇഡി ഓഫിസിനു മുന്നിലായിരുന്നു പ്രതിഷേധം. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട വേണുഗോപാലിനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത് തുഗ്ലക് സ്റ്റേഷനിലേക്ക് മാറ്റി.

അതേസമയം കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധനാജ്ഞ ലംഘിച്ച്‌ പ്രതിഷേധിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അശോക് ഗെഹ്‍ലോട്ട്, മുകുള്‍ വാസ്നിക് ,രണ്‍ദീപ് സിങ് സുര്‍ജെവാല, ഹരീഷ് റാവത്ത്, ഭുപേഷ് ബാഗേല്‍ അടക്കമുള്ള നേതാക്കളേയും പ്രവര്‍ത്തകരേയും പൊലിസ് കസ്റ്റഡിയില്‍ എടുത്തു.

എഐസിസി ആസ്ഥാനത്ത് നിന്ന് രാഹുല്‍ പുറത്തു പോയതിന് ശേഷമായിരുന്നു എംപിമാര്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തുവിട്ടത്. അതുവരെ പൊലിസ് ഇവരെ പിടിച്ചുവെച്ചിരിക്കുകയായിരുന്നു.

രാവിലെ 11 മണിക്ക് ശേഷമാണ് കോണ്‍ഗ്രസ് ആസ്ഥാനത്തു നിന്നും കാല്‍നടയായി രാഹുല്‍ ഗാന്ധി ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്തിയത്. സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും രാഹുലിനെ അനുഗമിച്ചിരുന്നു

ചോദ്യംചെയ്യല്‍ രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുകയാണ്. എന്നാല്‍ ഡല്‍ഹിയിലെ ഇ.ഡി ഓഫീസ് മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയില്ല .

കോണ്‍ഗ്രസ് ആസ്ഥാനത്തേക്കുള്ള മുഴുവന്‍ റോഡുകളും അടച്ചു.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സിനെ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് രൂപീകരിച്ച യങ് ഇന്ത്യ കമ്ബനി ഏറ്റെടുത്തതില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. സോണിയയും രാഹുലുമാണ് യങ് ഇന്ത്യ ലിമിറ്റഡിന്‍റെ എംഡിമാര്‍.

നാഷണല്‍ ഹെറാള്‍ഡിന്‍റെ പേരിലുള്ള സ്വത്ത് കൈക്കലാക്കുന്നതിനായി രൂപീകരിച്ച കമ്ബനിയാണ് യങ് ഇന്ത്യയെന്നാണ് പരാതിയിലുള്ളത്. ഈ വിഷയത്തിലാണ് രാഹുലിനെ ഇന്ന് ഇ.ഡി ചോദ്യംചെയ്യുക. എന്നാല്‍ കേസിലുള്ള ഇ.ഡിയുടെ ഇടപെടല്‍ രാഷ്ട്രീയപ്രേരിതമാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.

. കേസില്‍ സോണിയാ ഗാന്ധിക്കും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments