Thursday, March 28, 2024

HomeNewsIndiaമധ്യപ്രദേശില്‍ ദിനോസര്‍ മുട്ടകള്‍ കണ്ടെത്തി

മധ്യപ്രദേശില്‍ ദിനോസര്‍ മുട്ടകള്‍ കണ്ടെത്തി

spot_img
spot_img

മധ്യപ്രദേശില്‍ ഫോസിലൈസ്ഡ് ദിനോസര്‍ മുട്ട കണ്ടെത്തി. ഡല്‍ഹി സര്‍വ്വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് മുട്ടകളുടെ കൂട്ടം കണ്ടെത്തിയത്.

ഇതിന്റെ ചിത്രവും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ദിനോസര്‍ ഫോസില്‍ ദേശീയ ഉദ്യാനത്തില്‍ നിന്നാണ് മുട്ട കിട്ടിയത്. ഒന്ന് മറ്റൊന്നിനുള്ളില്‍ കൂടുണ്ടാക്കിയ നിലയിലാണ് മുട്ടകള്‍ ഉള്ളത്. സൗരോപോഡ് ദിനോസറുകളുടെ വൈവിധ്യമാര്‍ന്ന ഗ്രൂപ്പായ ടൈറ്റനോസറുകളുടേതാണ് ഈ മുട്ടകള്‍.

നേച്ചര്‍ ഗ്രൂപ്പ് ജേണലായ സയന്റിഫിക് റിപ്പോര്‍ട്ടില്‍ ഇതിനെക്കുറിച്ച്‌ പറയുന്നത്, ‘ദിനോസറുകളുടെ പ്രത്യുത്പാദന ജീവശാസ്ത്രത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തല്‍’ എന്നാണ്.

ദിനോസറുകളുടെ മുട്ടകള്‍ക്കുള്ളില്‍ മറ്റൊരു മുട്ട എന്ന പ്രതിഭാസം ആദ്യമായാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തുന്നത്. പക്ഷികളില്‍ മാത്രമേ ഇത് കാണപ്പെടുന്നുള്ളൂ. ഉരഗങ്ങളില്‍ ഒരിക്കലും കണ്ടെത്തിയിട്ടില്ല. അവയുടെ സ്വഭാവത്തെ കുറിച്ച്‌ കൂടുതല്‍ പഠനം നടത്താന്‍ ഈ മുട്ടകള്‍ കൊണ്ട് സാധിക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments