ഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ആവശ്യമെങ്കില്‍ വിളിപ്പിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
രാജ്യതലസ്ഥാനം ഇപ്പോഴും സംഘര്‍ഷ ഭരിതമാണ്. ഇ ഡി ഓഫിസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധിക്കുകയാണ്. എഐസിസി ആസ്ഥാനത്തിന് മുന്നില്‍ കേന്ദ്രസേന ഉള്‍പ്പെടെ വന്‍ സന്നാഹം. രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകരെ ഇ ഡി ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു.
പ്രദേശത്ത് ഇന്ന് രാവിലെ മുതല്‍ ഡല്‍ഹി പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. കൂടാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഇ ഡി ഓഫീസിലെത്തിയിരുന്നു. എന്നാല്‍ ഡല്‍ഹി പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. എ ഐ സി സി ആസ്ഥാനത്തിന് മുന്നില്‍ കേന്ദ്ര സേനയെ വിന്യസിച്ചു.