Friday, April 19, 2024

HomeNewsIndiaഒന്നര ലക്ഷം കോടി രൂപയുടെ 114 യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാൻ ഇന്ത്യ

ഒന്നര ലക്ഷം കോടി രൂപയുടെ 114 യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാൻ ഇന്ത്യ

spot_img
spot_img

ഡല്‍ഹി: ഒന്നര ലക്ഷം കോടി രൂപയുടെ 114 യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാൻ പദ്ധതി തയ്യാറാക്കി വ്യോമസേന.

മോദി സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം തദ്ദേശിയ നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കികൊണ്ട് വിദേശ സാങ്കേതിക സഹായത്തോടെ വിമാനങ്ങളില്‍ ഭൂരിഭാ​ഗവും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനാണ് തീരുമാനം. 96 യുദ്ധവിമാനങ്ങളായിരിക്കും ഇന്ത്യയില്‍ നിര്‍മ്മിക്കുക. ‌

ഇന്ത്യന്‍ സ്ഥാപനവും അന്താരാഷ്‌ട്ര കമ്ബനിയും സംയുക്തമായി നടപ്പാക്കുന്ന തരത്തിലാണ് കരാര്‍ തയ്യാറാക്കുന്നത്. പദ്ധതി പ്രകാരം ആദ്യത്തെ 18 യുദ്ധവിമാനങ്ങള്‍ ഇറക്കുമതി ചെയ്യും. 60 യുദ്ധ വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ഉത്തരവാദിത്വം ഇന്ത്യന്‍ സ്ഥാപനത്തിന് നല്‍കും.

യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി പണമിടപാട് ഭാ​ഗികമായി വിദേശ നാണ്യത്തിലും ഇന്ത്യന്‍ നാണ്യത്തിലുമാണ് നല്‍കുക. അതേസമയം, 60 യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പണമിടപാട് നടത്തുന്നത് പൂര്‍ണ്ണമായും ഇന്ത്യന്‍ നാണ്യത്തിലായിരിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments