Thursday, June 30, 2022

HomeNewsIndiaരാഷ്ട്രപതി സ്ഥാനാർഥിയാകാനില്ലെന്ന് ശരദ് പവാർ, പകരം ആളെ നിര്‍ദ്ദേശിച്ചു

രാഷ്ട്രപതി സ്ഥാനാർഥിയാകാനില്ലെന്ന് ശരദ് പവാർ, പകരം ആളെ നിര്‍ദ്ദേശിച്ചു

spot_img
spot_img

രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് എൻസിപി നേതാവ് ശരദ് പവാർ. പവാറിന്റെ  സ്ഥാനാർത്ഥിത്വത്തിന് മഹാരാഷ്ട്ര കോൺഗ്രസ് പിന്തുണ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. പകരം മുതിർന്ന കോൺ​ഗ്രസ് നേതാവും, ജി 23 അം​ഗവുമായ ഗുലാം നബി ആസാദിന്റെ പേര് നിര്‍ദേശിച്ച പവാര്‍ ഇക്കാര്യം ഇടത് നേതാക്കളെ അറിയിച്ചതായും പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളാണ് രാഷ്ട്രപതി സ്ഥാനാർത്ഥിയായി ശരദ് പവാറിൻറെ പേര് മുന്നോട്ടുവച്ചത് . പവാറാണ് സ്ഥാനാർത്ഥിയെങ്കിൽ അംഗീകരിക്കാം എന്ന സൂചന കോൺഗ്രസും ഇടതുപക്ഷവും നൽകിയിരുന്നു. പവാറിനെ അംഗീകരിക്കാം എന്ന് ആം ആദ്‍മി പാർട്ടിയും വ്യക്തമാക്കിയിരുന്നു.

ശരദ് പവാർ രാഷ്ട്രപതി സ്ഥാനാർത്ഥിയാവണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും  രം​ഗത്ത് വന്നിരുന്നു. രാഷ്ട്രപതി സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട് ബിജെപിയും നീക്കം സജീവമാക്കിയിട്ടുണ്ട്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments