Thursday, December 12, 2024

HomeNewsIndiaകണക്കിന് 36; ഇംഗ്ലീഷിന് 35 മാര്‍ക്ക്; 10-ാം ക്ലാസ് മാര്‍ക്ക്ലിസ്റ്റ് പങ്കുവെച്ച് ജില്ലാ കളക്ടര്‍

കണക്കിന് 36; ഇംഗ്ലീഷിന് 35 മാര്‍ക്ക്; 10-ാം ക്ലാസ് മാര്‍ക്ക്ലിസ്റ്റ് പങ്കുവെച്ച് ജില്ലാ കളക്ടര്‍

spot_img
spot_img

ഭരൂച് (ഗുജറാത്ത്): പത്താം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം പകരാന്‍ സ്വന്തം പത്താംക്ലാസ് മാര്‍ക്ക് ലിസ്റ്റ് പങ്കുവെച്ച് ജില്ലാ കളക്ടര്‍ താരമായി. ഗുജറാത്തിലെ ഭരൂച് ജില്ലാകളക്ടറായ തുഷാര്‍ ഡി. സുമേരെയുടെ മാര്‍ക്ക് ലിസ്റ്റാണ് ട്വിറ്ററിലൂടെ ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ബോര്‍ഡ് പരീക്ഷയില്‍ ഇംഗ്ലീഷിന് 35 ഉം ഗണിതശാസ്ത്രത്തിന് 36 ഉം മാര്‍ക്ക് നേടിയാണ് പത്താം ക്ലാസ്സെന്ന കടമ്പ കടന്നതെന്നാണ് തുഷാര്‍ പറയുന്നത്.

തുഷാറിന്റെ ഫോട്ടോയും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡിന്റെ അവ്യക്തമായ ചിത്രവും ചേര്‍ത്ത് 2009 ബാച്ച് ചണ്ഡീഗഡ് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തു. പത്താം ക്ലാസ് പരീക്ഷയില്‍ വെറും പാസ് മാര്‍ക്ക് മാത്രമാണ് തനിക്ക് നേടാനായതെന്നും ഒരിക്കലും ജീവിതത്തില്‍ നേട്ടങ്ങളുണ്ടാക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് സ്‌കൂള്‍ അധികൃതരും ഗ്രാമം മൊത്തവും അന്ന് പറഞ്ഞിരുന്നതായും തുഷാര്‍ പറഞ്ഞതായി അവനീഷ് ട്വിറ്ററില്‍ കുറിച്ചു.

അവനീഷിന്റെ ട്വീറ്റ് ഷെയര്‍ ചെയ്ത് തുഷാര്‍ ട്വിറ്ററീലൂടെ നന്ദി അറിയിച്ചിട്ടുമുണ്ട്. 2012 ലാണ് തുഷാര്‍ ഐഎഎസ് നേടുന്നത്. യുപിഎസ് സി പരീക്ഷയെഴുതുന്നതിന് മുമ്പ് തുഷാര്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments