Thursday, December 5, 2024

HomeNewsIndiaഇന്ത്യക്കെതിരെയുള്ള വിസ നിരോധനം പിന്‍വലിച്ച്‌ ചൈന

ഇന്ത്യക്കെതിരെയുള്ള വിസ നിരോധനം പിന്‍വലിച്ച്‌ ചൈന

spot_img
spot_img

ബീജിംഗ്: ഇന്ത്യക്കാര്‍ക്കെതിരെ ഉണ്ടായിരുന്ന വിസ നിരോധനം പിന്‍വലിച്ച്‌ ചൈന. കോവിഡ് മൂലമായിരുന്നു രണ്ട് വര്‍ഷത്തോളം നീണ്ട് നിന്ന വിസ നിരോധനം ചൈന നടപ്പിലാക്കിയത്.

ചൈനയുടെ പുതിയ നടപടി ചൈനീസ് നഗരങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ചൈനയില്‍ പഠിച്ചിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആശ്വാസമായിരിക്കുകയാണ്. നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി ചൈനീസ് കോളേജുകളേയും യൂണിവേഴ്സിറ്റികളേയും ആശ്രയിച്ചിരുന്നത്.

തിങ്കളാഴ്ചയാണ് ഇന്ത്യയിലെ ചൈനീസ് എംബസി വിസ നിരോധനം പിന്‍വലിക്കുന്ന കാര്യം അറിയിച്ചത്. ഇതോടെ ചൈനയിലെ എല്ലാ മേഖലയിലും ജോലി പുനരാരംഭിക്കാന്‍ പോകുകയാണ് എന്ന സൂചനയാണ് ലഭിക്കുന്നത്. ചൈനയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെയും കുടുംബത്തിന്റെയും വിസ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയെന്നും ചൈനീസ് എംബസി അറിയിച്ചു. 2020 മുതല്‍ ഈ വിസ നിരോധനം ഉണ്ടായിരുന്നു. ചൈനയില്‍ ഉപജീവനം നടത്തിയിരുന്ന നിരവധി ഇന്ത്യന്‍ പൗരന്‍മാരെ ഈ വിസ നിരോധനം കാര്യമായി ബാധിച്ചിരുന്നു.

photo courtesy: www.economictimes.indiatimes.com

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments