Wednesday, November 6, 2024

HomeNewsIndiaഅഗ്നിവീറുകള്‍ക്ക് ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര

അഗ്നിവീറുകള്‍ക്ക് ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര

spot_img
spot_img

ന്യൂഡല്‍ഹി : അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തിനിടെ അഗ്നിവീറുകള്‍ക്ക് ജോലി വാഗ്ദാനം നല്‍കി വ്യവസായി ആനന്ദ് മഹീന്ദ്ര.

അഗ്നിപഥ് സേവനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്ക്‌ ജോലി നല്‍കാന്‍ മഹീന്ദ്ര ഗ്രൂപ്പ് സന്നദ്ധമാണെന്ന് ആനന്ദ് വാഗ്ദാനം ചെയ്തു.

‘അഗ്നിപഥ് പ്രതിഷേധങ്ങളിലെ അക്രമങ്ങളില്‍ ദുഃഖമുണ്ട്. അഗ്നിവീറുകളുടെ അച്ചടക്കവും നൈപുണ്യവും അവരെ മികച്ച തൊഴില്‍ യോഗ്യരാക്കുമെന്ന് കഴിഞ്ഞ വര്‍ഷം പദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു.

അത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. പദ്ധതിക്കു കീഴില്‍ പരിശീലനം സിദ്ധിച്ച കഴിവുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു.’- ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

ഏതൊക്കെ സ്ഥാനങ്ങളിലാണ് അഗ്നീവീറുകളെ മഹീന്ദ്ര നിയമിക്കുകയെന്ന് ഇതിനു മറുപടിയായി ഒരാള്‍ ചോദിച്ചപ്പോള്‍ ആനന്ദിന്റെ പ്രതികരണം ഇങ്ങനെ: ‘കോര്‍പ്പറേറ്റ് മേഖലയില്‍ അഗ്നിവീറുകള്‍ക്കു വലിയ തൊഴിലവസരങ്ങള്‍ ഉണ്ട്. നേതൃത്വം, ടീം വര്‍ക്ക്, ശാരീരിക പരിശീലനം എന്നിവ ഉപയോഗിച്ച്‌ വ്യവസായത്തിന് അനുയോജ്യമായ പ്രഫഷനല്‍ പരിഹാരങ്ങള്‍ അഗ്നിവീറുകള്‍ നല്‍കുന്നു.

ഓപ്പറേഷന്‍സ്, അഡ്മിനിസ്ട്രേഷന്‍ തുടങ്ങി ചെയിന്‍ മാനേജ്മെന്റ് സപ്ലൈ വരെയുള്ള കാര്യങ്ങളില്‍ അവരെ ഉപയോഗിക്കാം.’അഗ്നിപഥ് പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ സംസ്ഥാനങ്ങളില്‍ അരങ്ങേറുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments