Tuesday, June 28, 2022

HomeNewsIndiaരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ഗോപാല്‍കൃഷ്ണ ഗാന്ധി

രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ഗോപാല്‍കൃഷ്ണ ഗാന്ധി

spot_img
spot_img

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ യോഗം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച് ഗോപാല്‍കൃഷ്ണ ഗാന്ധി.

മത്സരിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷകക്ഷികള്‍ സംയുക്തമായി അദ്ദേഹത്തെ സമീപിച്ചിരുന്നു. എന്നാല്‍ നേതാക്കളുടെ ആവശ്യം അദ്ദേഹം നിരസിക്കുകയായിരുന്നു.

വാര്‍ത്താ കുറിപ്പിലൂടെയാണ് സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് അദ്ദേഹം അറിയിച്ചത്. ചില മുതിര്‍ന്ന നേതാക്കള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനാകുമോ എന്നന്വേഷിച്ച് തന്നെ സമീപിച്ചിരുന്നു. അവരോട് കടപ്പാട് രേഖപ്പെടുത്തുന്നു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി തീര്‍ച്ചയായും പ്രതിപക്ഷം ഒത്തൊരുമിച്ച് നിര്‍ദ്ദേശിക്കേണ്ട ഒരാളായിരിക്കണം. രാജ്യമൊട്ടാകെ ഒരേപോലെ അംഗീകരിക്കുന്ന ഒരാളാണ് അത്തരമൊരു പദവി വഹിക്കേണ്ടതെന്നും അതിന് തന്നേക്കാള്‍ മികച്ച ആളുകളുണ്ടാകും എന്നാണ് കരുതുന്നത് എന്നുമാണ് അദ്ദേഹം വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞത്.

നേരത്തെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയും മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു.

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാനായി നാളെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments