ഡല്‍ഹി: ഒഡിഷയില്‍ നിന്നുള്ള ബിജെപി നേതാവും മുന്‍ ഝാര്‍ഖണ്ഡ് ഗവര്‍ണറുമായ ദ്രൗപതി മുര്‍മു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി.
ആദിവാസി ഗോത്ര വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കി ബിജെപി ചരിത്രപരമായ തീരുമാനമാണ് എടുത്തിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് യശ്വന്ത് സിന്‍ഹയെ പ്രഖ്യാപിച്ചിരുന്നു.
ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ വനിതാ ഗവര്‍ണറെന്ന പെരുമ നേരത്തെ സ്വന്തമാക്കിയ ദ്രൗപതി മുര്‍മു രാഷ്ട്രപതി സ്ഥാനത്തെന്ന ആദ്യ ഗോത്ര വിഭാഗം വനിത എന്ന നേട്ടത്തിന് അരികിലാണ്. 2000ത്തില്‍ നവീന്‍ പട്നായിക്ക് മന്ത്രിസഭയില്‍ അംഗമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി അടക്കമുള്ളവര്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നഡ്ഡ ബിജെപി ആസ്ഥാനത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.