Friday, March 29, 2024

HomeNewsIndiaഇന്ത്യയുടെ ജി സാറ്റ് 24‍ ഭ്രമണപഥത്തില്‍

ഇന്ത്യയുടെ ജി സാറ്റ് 24‍ ഭ്രമണപഥത്തില്‍

spot_img
spot_img

ന്യൂദല്‍ഹി: ഇന്ത്യന്‍ വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ് 24 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയനായിലെ യൂറോപ്യന്‍ സ്‌പേസ് പോര്‍ട്ടില്‍ നിന്ന് പുലര്‍ച്ചെ 3.20-നായിരുന്നു വിക്ഷേപണം.

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി അരിയാന്‍ സ്‌പേസാണ് ഉപഗ്രഹത്തെ വിക്ഷേപിച്ചത്.

അരിയാന്‍ സ്‌പേസ് വിക്ഷേപിക്കുന്ന 25-ാം ഇന്ത്യന്‍ ഉപഗ്രഹം കൂടിയായിരുന്നു ഇത്. ഐഎസ്‌ആര്‍ഒയുടെ വാണിജ്യ വിഭാഗം ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ കരാര്‍ ഉപഗ്രഹ ദൗത്യം വിജയമായത് ഐഎസ്‌ആര്‍ഒയ്ക്ക് മറ്റൊരു നേട്ടമായി. ഭ്രമണപഥത്തില്‍ എത്തിയ ഉപഗ്രഹത്തില്‍ നിന്നുള്ള ആദ്യ സിഗ്‌നലുകള്‍ ലഭിച്ചു.

ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ വാണിജ്യ സാധ്യതകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിനായി 2019-ലാണ് സെന്‍ട്രല്‍ പബ്ലിക് സെക്ടര്‍ എന്റര്‍പ്രൈസായി എന്‍എസ്‌ഐഎല്‍ രൂപീകരിക്കുന്നത്. 2020-ലെ ബഹിരാകാശ നയമാറ്റത്തോടെയാണ് ഇസ്രൊയുടെ വിക്ഷേപണ വാഹനങ്ങളില്‍ വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള കരാറുകള്‍ക്കപ്പുറം ഉപഗ്രഹ നിര്‍മ്മാണ കരാറുകള്‍ കൂടി ഏറ്റെടുക്കാന്‍ എന്‍എസ്‌ഐഎല്ലിന് അനുമതി കിട്ടുന്നത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments