ലക്‌നൗ : ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്ടര്‍ അടിയന്തരമായി താഴെയിറക്കി.
ഹെലികോപ്ടറില്‍ പക്ഷികള്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. വാരണാസിയിലാണ് സംഭവം. ഹെലികോപ്ടര്‍ പറന്നുയര്‍ന്ന ഉടനെ അപകടം സംഭവിക്കുകയായിരുന്നു.
വാരണാസിയില്‍ ഇന്നലെ രാത്രി തങ്ങിയ യോഗി ആദിത്യനാഥ് ഇന്ന് രാവിലെയാണ് പോലീസ് ലൈനില്‍ നിന്ന് ലഖ്നൗവിലേയ്ക്ക് യാത്ര തിരിച്ചത്. എന്നാല്‍ ഹെലികോപ്ടര്‍ പറന്ന് പൊങ്ങി ഉടന്‍ തന്നെ പക്ഷിയിടിക്കുകയായിരുന്നു