വധുവിനെ ആവശ്യമുണ്ടെന്ന് നാടാകെ പോസ്റ്ററൊട്ടിച്ച് യുവാവ്. തമിഴ്‌നാട് മധുര വില്ലുപുരം സ്വദേശിയായ എം എസ് ജഗൻ എന്ന ഇരുപത്തിയേഴുകാരനാണ് വധുവിനെ തേടി നഗരത്തിലുടനീളം പോസ്റ്റർ പതിപ്പിച്ചത്.
അഞ്ചു വർഷമായി കല്ല്യാണം അലോചിച്ചിട്ട് നടക്കാത്തതിനെ തുടർന്നാണ് താൻ ഇങ്ങനെ ഒരു മാർഗം കണ്ടെത്തിയതെന്നാണ് ജഗൻ പറയുന്നത്.
പോസ്റ്ററുകളിൽ ജഗന്റെ ഫോട്ടോയും പേരും, ജാതി, ശമ്പളം, തൊഴിൽ, വിലാസം, തനിക്കുള്ള ഭൂമി തുടങ്ങിയ വിശദാംശങ്ങളും ചേർത്തിട്ടുണ്ട്. പാർട്ട് ടൈം ഡിസൈനറായി ജോലി നോക്കുന്ന ജഗൻ ഇതുപോലെയുള്ള ഒരുപാട് പോസ്റ്ററുകൾ ഡിസൈൻ ചെയ്യുന്നുണ്ട്.