Saturday, April 19, 2025

HomeNewsIndiaഅഗ്നിവീരരാവാന്‍ വന്‍ തിരക്ക്, ആദ്യ മൂന്ന് ദിവസത്തില്‍ വ്യോമസേനയില്‍ അപേക്ഷിച്ചത് 56,960 പേര്‍

അഗ്നിവീരരാവാന്‍ വന്‍ തിരക്ക്, ആദ്യ മൂന്ന് ദിവസത്തില്‍ വ്യോമസേനയില്‍ അപേക്ഷിച്ചത് 56,960 പേര്‍

spot_img
spot_img

ഡല്‍ഹി : പ്രതിരോധ മേഖലയില്‍ റിക്രൂട്ടിംഗിനുള്ള പുതിയ പദ്ധതിയായ അഗ്നിപഥ് പ്രഖ്യാപിച്ചതിന് ശേഷം രാജ്യ വ്യാപകമായി അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

സൈന്യത്തില്‍ മികച്ച തൊഴില്‍ സാദ്ധ്യത അഗ്നിപഥിലൂടെ നഷ്ടമാകുമെന്ന ഭയത്താലാണ് യുവാക്കള്‍ പ്രതിഷേധവുമായി ഇറങ്ങിയത്.

എന്നാല്‍ ഇവര്‍ക്ക് പിന്നില്‍ ദേശവിരുദ്ധ ശക്തികളും, കോച്ചിംഗ് സെന്ററുകളുമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. പ്രതിഷേധങ്ങള്‍ക്കിടയിലും അഗ്നിപഥ് പദ്ധതിയുമായി കേന്ദ്രവും, പ്രതിരോധ മന്ത്രാലയവും മുന്നോട്ട് പോവുകയും, വ്യോമസേന അഗ്നിവീരന്‍മാര്‍ക്കായി നോട്ടിഫിക്കേഷന്‍ വിളിക്കുകയും ചെയ്തിരുന്നു. അപേക്ഷ വിളിച്ച്‌ ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ 56,960 അപേക്ഷകള്‍ ലഭിച്ചതായി വ്യോമസേന കഴിഞ്ഞ ദിവസം അറിയിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments