Tuesday, April 16, 2024

HomeNewsIndiaഹിമാലയന്‍ മേഖലയില്‍ അപൂര്‍വ ഇനം മാംസഭോജി സസ്യങ്ങളെ കണ്ടെത്തി

ഹിമാലയന്‍ മേഖലയില്‍ അപൂര്‍വ ഇനം മാംസഭോജി സസ്യങ്ങളെ കണ്ടെത്തി

spot_img
spot_img

ഡെറാഡൂണ്‍: പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയില്‍ ആദ്യമായി യുട്രികുലേറിയ ഫുര്‍സെലാറ്റ (Utricularia fursellata) എന്ന അത്യപൂര്‍വ മാംസഭോജി സസ്യ ഇനത്തെ കണ്ടെത്തി.

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍, മനോഹരമായ മണ്ഡല് താഴ്വരയില്‍ ഉത്തരാഖണ്ഡ് വനം വകുപ്പിന്റെ ഗവേഷക സംഘമാണ് അപൂര്‍വയിനം മാംസഭോജി സസ്യങ്ങളെ കണ്ടെത്തിയതെന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (ഗവേഷണം) സഞ്ജീവ് ചതുര്‍വേദി പറഞ്ഞു. പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയില്‍ തന്നെ ആദ്യമായാണ് ഇത് നിരീക്ഷിക്കപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റേന്‍ജ് ഓഫീസര്‍ ഹരീഷ് നേഗിയും ജൂനിയര്‍ റിസര്‍ച് ഫെലോ മനോജ് സിംഗും അടങ്ങുന്ന വനംവകുപ്പ് സംഘം നടത്തിയ കണ്ടെത്തല്‍ സസ്യ വര്‍ഗീകരണത്തെയും സസ്യശാസ്ത്രത്തെയും കുറിച്ചുള്ള 106 വര്‍ഷം പഴക്കമുള്ള പ്രശസ്തമായ ജേണല്‍ ഓഫ് ജാപനീസ് ബോടണിയില്‍ പ്രസിദ്ധീകരിച്ചു. ഈ രംഗത്തെ ഏറ്റവും മികച്ച മാസിക ആണിത്.

ഉത്തരാഖണ്ഡിലെ കീടനാശിനി സസ്യങ്ങളെക്കുറിച്ചുള്ള പ്രോജക്‌ട് പഠനത്തിന്റെ ഭാഗമായിരുന്നു കണ്ടെത്തല്‍. മാംസഭുക്കായ ഈ സസ്യം ബ്ലാഡര്‍വോര്‍ട്സ് എന്ന് പൊതുവെ അറിയപ്പെടുന്ന ഇനത്തില്‍ പെട്ടതാണെന്ന് ചതുര്‍വേദി പറഞ്ഞു.

ഒരു സാധാരണ പുഷ്പം പോലെയാണ് കാണുന്നതെങ്കിലും അതിന്റെ ഭക്ഷണവും അതിജീവന പ്രക്രിയയും മറ്റുള്ളവയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. മറ്റ് സസ്യങ്ങളെ പോലെ പ്രകാശസംശ്ലേഷണ പ്രക്രിയയില്‍ നിന്ന് ഭക്ഷണം ലഭിക്കുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. മറിച്ച്‌, അവ വേട്ടയാടി ജീവിക്കുന്നു. ഇത് പ്രാണികളെയും ചിലന്തികളെയും ഭക്ഷിക്കുന്നു. ഏതെങ്കിലും ഷഡ്പദശലഭം അതിന്റെ അടുത്ത് വന്നാല്‍ ഉടന്‍ നാരുകള്‍ അതില്‍ പറ്റിപ്പിടിച്ചിരിക്കും. ഇവയ്ക്ക് നൈട്രജന്റെ ആവശ്യവും കൂടുതലാണ്. ഈ പോഷകം ലഭിക്കാതെ വരുമ്ബോള്‍, ഇവ പ്രാണികള്‍ അടക്കമുള്ളവയെ തിന്ന് അതിന്റെ കുറവ് നികത്തുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments