Wednesday, April 23, 2025

HomeNewsIndiaഫൂലന്‍ ദേവിയെ തട്ടിക്കൊണ്ടുപോയ കൊള്ളക്കാരന്‍ 24 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

ഫൂലന്‍ ദേവിയെ തട്ടിക്കൊണ്ടുപോയ കൊള്ളക്കാരന്‍ 24 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

spot_img
spot_img

ഔരായ: ചമ്ബല്‍ മേഖലയിലെ കുപ്രസിദ്ധ കൊള്ളക്കാരന്‍ ചിദ്ദ സിങിനെ 24 വര്‍ഷങ്ങള്‍ക്കുശേഷം ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റുചെയ്തു.

സ്വദേശമായ ഔരായയിലെ ബാസൗന്‍ ഗ്രാമത്തില്‍ നിന്നാണ് 65 കാരനായ ചിദ്ദയെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പതിറ്റാണ്ടുകളായി മധ്യപ്രദേശിലെ ചിത്രകൂട്ടിലെ ജാന്‍കി കുട്ട് മേഖലയിലെ മഠത്തില്‍ ബാബയായി ആള്‍മാറാട്ടം നടത്തി കഴിയുകയായിരുന്നു അദ്ദേഹം.

ബഹ്മായി കൂട്ടക്കൊലക്ക് മുന്‍പായി ചമ്ബല്‍ റാണി ഫൂലന്‍ ദേവിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗമാണ് ചിദ്ദ സിങ്. തന്‍റെ 20കളിലാണ് ചിദ്ദ സിങ് ചമ്ബാലിലെ സഹോദരങ്ങളായ ലാല്‍റാം, സിതാറാം സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള ലാല്‍റാം സംഘത്തില്‍ ചേരുന്നത്. സംഘത്തിലെ സജീവ പ്രവര്‍ത്തകനായിരുന്നു ചിദ്ദ. തങ്ങളുടെ എതിരാളി സംഘത്തലവന്‍ വിക്രം മല്ലെയെ വധിച്ച ശേഷം ചിദ്ദയുടെ സംഘാംഗങ്ങള്‍ ഫൂലന്‍ ദേവിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. എന്നാല്‍ ക്രമേണ ഈ സംഘം ഇല്ലാതായി. പിന്നീട് സമാജ് വാദി പാര്‍ട്ടി പ്രതിനിധിയായി മിസാപൂര്‍ മണ്ഡലത്തില്‍ നിന്നും ലോകസഭയിലെത്തിയ ഫൂലന്‍ ദേവിയെ മുഖംമൂടി ധാരികള്‍ വെടിവെച്ച്‌ കൊല്ലുകയായിരുന്നു.

1998 മുതല്‍ പൊലീസ് അന്വേഷിക്കുന്ന പ്രതിയാണ് ചിദ്ദ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments