ന്യൂഡല്‍ഹി: വിമാന കമ്ബനികള്‍ അമിത നിരക്ക് ഈടാക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. യാത്രാ നിരക്ക് വര്‍ധനക്കെതിരെ നടപടി ആവശ്യമാണെന്നും കേരളത്തിനും പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കുമിടയിലുള്ള യാത്രാക്കൂലി 300 മുതല്‍ 600 ശതമാനം വരെ കൂട്ടിയെന്നും ജോണ്‍ ബ്രിട്ടാസ് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി.
‘ഇത് ജി.സി.സി രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കേരളീയരെയാണ് ഏറ്റവും ബാധിക്കുന്നത്. വിഷയത്തില്‍ കേന്ദ്രം ഇടപെടണം. കൊവിഡിന് ശേഷം വിമാന കമ്ബനികള്‍ പൂര്‍ണതോതില്‍ സര്‍വീസ് നടത്തുന്നില്ല.
വിമാന ഇന്ധനത്തിന്റെ വിലയും കുതിച്ചുയരുന്നു. ഇതുമൂലമാണ് അമിതമായ യാത്രാക്കൂലി വര്‍ധനയ്ക്ക് കാരണം. വിമാനയാത്രക്കൂലി ന്യായമായ നിലയിലാകണം. വ്യോമയാനമന്ത്രി നേരിട്ട് ഇടപെടേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്’. ജോണ്‍ ബ്രിട്ടാസ് ഉന്നയിച്ചു.