Thursday, March 28, 2024

HomeNewsIndiaഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചു

ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചു

spot_img
spot_img

ന്യൂഡൽഹി; മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചു. സർക്കാരിനെതിരായ വിശ്വാസ വോട്ടെടുപ്പിന് സുപ്രിംകോടതി അനുമതി നൽകിയതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ രാജി പ്രഖ്യാപിച്ചത്. ഫേസ്‌ബുക്കിലൂടെയായിരുന്നു രാജി പ്രഖ്യാപനം. പദവി ഒഴിയുന്നതിൽ ദുഃഖമില്ലെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാരിനെതിരെ നാള വിശ്വാസ വോട്ടെടുപ്പ് നടത്താൻ സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഇത് സംബന്ധിച്ച ഗവർണറുടെ തീരുമാനം കോടതി സ്റ്റേ ചെയ്തില്ല. വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള ഗവർണറുടെ നടപടിയെ ചോദ്യം ചെയ്‌ത് ശിവസേന നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

ബുധനാഴ്‌ച്ച വൈകിട്ട്‌ അഞ്ചിന്‌ ഹർജി പരിഗണിച്ച സുപ്രീംകോടതി മൂന്നരമണിക്കൂർ നീണ്ട വാദംകേൾക്കലിന്‌ ശേഷമാണ്‌ ഹർജി തള്ളിയത്‌. തുടർന്ന്‌ 9.30യ്‌ക്ക്‌ ഫേസ്‌ബുക്ക്‌ ലൈവിൽ എത്തിയ ഉദ്ധവ്‌ രാജിപ്രഖ്യാപിച്ചു.

2019 നവംബറിലാണ്‌ ശിവസേന– എൻസിപി-കോൺഗ്രസ്‌ (മഹാവികാസ്‌ അഖാഡി) സഖ്യത്തിന്റെ മന്ത്രിസഭ അധികാരമേറ്റത്‌

സ്വന്തം ആളുകൾ പിന്നിൽ നിന്നും കുത്തിയെന്ന്‌  ഉദ്ധവ് താക്കറെ പറഞ്ഞു. വ്യാഴാഴ്‌ച്ച വിശ്വാസവോട്ടെടുപ്പ്‌ നടത്തിയാൽ  ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കില്ലെന്ന്‌ ഉറപ്പായതോടെയാണ്‌ ഉദ്ധവ്‌ രാജി വച്ചത്‌.


spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments