Wednesday, October 4, 2023

HomeNewsIndiaഅരിക്കൊമ്ബനെ മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടു

അരിക്കൊമ്ബനെ മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടു

spot_img
spot_img

കമ്ബം: തമിഴ്നാട് വനംവകുപ്പ് അധികൃതര്‍ മയക്കുവെടിവച്ച്‌ പിടികൂടിയ അരിക്കൊമ്ബനെ മുണ്ടന്‍തുറെ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു.

ചികിത്സ ലഭ്യമാക്കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തിയ ശേഷമാണ് കൊമ്ബനെ ഉള്‍കാട്ടിലേക്ക് തുറന്നുവിട്ടുവെന്നാണ് തമിഴ്നാട് വനംവകുപ്പിലെ നല്‍കുന്ന വിവരം.

തുമ്ബികൈയിലെയും കാലിലെയും മുറിവുകള്‍ക്ക് ചികിത്സ നല്‍കിയശേഷമാണ് ജനവാസമില്ലാത്ത മേഖലയില്‍ ആനയെ തുറന്നുവിട്ടത്. നിലവില്‍ അരിക്കൊമ്ബന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വനംവകുപ്പ് കരുതുന്നത്. ചിന്നക്കനാലില്‍ ഏറെക്കാലം ഭീതിപരത്തിയ അരിക്കൊമ്ബനെ കമ്ബത്തുനിന്ന് പിടികൂടിയശേഷം കഴിഞ്ഞ ദിവസാണ് ഇരുനൂറോളം കിലോമീറ്റര്‍ അകലെ തിരുനെല്‍വേലി ജില്ലയിലെ കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തില്‍ എത്തിച്ചത്. കമ്ബം, തേനി, മധുര, വിരുദുനഗര്‍, തിരുനെല്‍വേലി, കല്ലടകുറിച്ചി വഴി വൈകീട്ട് അഞ്ചോടെയാണ് അരിക്കൊമ്ബനെ കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തിലേക്ക് എത്തിച്ചത്. പാതയോരങ്ങളിലെല്ലാം കാഴ്ചക്കാര്‍ ഏറെയായിരുന്നു.

തുമ്ബിക്കൈ ലോറിയില്‍ ചുറ്റിപ്പിടിച്ചു നിന്ന ആന ക്ഷീണിതനായിരുന്നു. മാഞ്ചോലയ്ക്കു പോകുന്ന ഭാഗത്തെ മണിമുത്താര്‍ ഡാം വനംവകുപ്പ് ചെക്‌പോസ്റ്റ് വരെ മാത്രമേ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനമുണ്ടായിരുന്നുള്ളൂ. ഇവിടെ പോലീസ് സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും ക്യാമ്ബ് ചെയ്തിരുന്നു. അതേസമയം, ഇപ്പോള്‍ അരിക്കൊമ്ബനെ തുറന്നവിട്ട പ്രദേശം കേരള വനപ്രദേശത്തോട് ഏറെ അടുത്താണ്

.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments