Wednesday, October 9, 2024

HomeNewsIndiaസച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് സൂചന

സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് സൂചന

spot_img
spot_img

ജയ്പൂര്‍: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന രാജസ്ഥാനില്‍, കോണ്‍ഗ്രസ് നേതാവായ സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിടുന്നതായി സൂചനകള്‍.സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമെന്നാണ് വിവരം.സച്ചിന്‍റെ പിതാവായ രാജേഷ് പൈലറ്റിന്‍റെ ചരമ വാര്‍ഷികമായ ജൂണ്‍ 11ന് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. “പ്രഗതിശീല്‍ കോണ്‍ഗ്രസ്’ എന്നാണ് പുതിയ പാര്‍ട്ടിയുടെ പേരെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോഖ് ഗെഹ്‌ലോട്ടുമായി ഏറെ നാളായി ഇടഞ്ഞു നില്‍ക്കുകയാണ് സച്ചിന്‍ പൈലറ്റ്. ഇരുവരും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് പല തവണ ചര്‍ച്ച നടത്തിയിരുന്നു.ഒടുവില്‍ കഴിഞ്ഞ മാസം 29ന് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഇരുവരും തമ്മിലുള്ള പ്രശ്‌നം അവസാനിപ്പിച്ചെന്നാണ് കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അവകാശപ്പെട്ടത്.

ഇതിനിടെയാണ് സച്ചിൻ പാര്‍ട്ടി വിടുകയാണെന്ന വാര്‍ത്ത വരുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments