Wednesday, May 21, 2025

HomeNewsIndiaഇന്ത്യയിലെ എയര്‍പോര്‍ട്ടുകളുടെ എണ്ണം 200 കടക്കുമെന്ന് വ്യോമയാനമന്ത്രി

ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളുടെ എണ്ണം 200 കടക്കുമെന്ന് വ്യോമയാനമന്ത്രി

spot_img
spot_img

ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരുന്നൂറിലധികം എയര്‍പോര്‍ട്ടുകള്‍ രാജ്യത്ത് പ്രവര്‍ത്തനക്ഷമമാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.

ഹെലിപോര്‍ട്ടുകളും വാട്ടര്‍ എയ്‌റോഡ്രോമുകളും ഉള്‍പ്പെടെ 220ഓളം വിമാനത്താവളങ്ങള്‍ രാജ്യത്തുണ്ടാകുമെന്നാണ് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒമ്ബത് വര്‍ഷമായി വ്യോമയാന മേഖലയില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും പുരോഗതിയെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ സര്‍ക്കാര്‍ 68 വര്‍ഷം കൊണ്ട് ചെയ്തത് മോദി സര്‍ക്കാര്‍ വെറും 9 വര്‍ഷം കൊണ്ട് ചെയ്തുകാണിച്ചു. വിമാനത്താവളങ്ങളുടെ എണ്ണം 74ല്‍ നിന്ന് 148-ലേക്കെത്തി. അടുത്ത 5 വര്‍ഷം കൊണ്ട് ഇത് 200-220 എന്ന സംഖ്യയിലേക്കെത്തിക്കുക എന്നുള്ളതാണ് ലക്ഷ്യമെന്നും സിന്ധ്യ പ്രതികരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments