Saturday, May 17, 2025

HomeNewsIndiaഹണിമൂണ്‍ ഫോട്ടോ ഷൂട്ടിനിടെ നവ ദമ്ബതികള്‍ മുങ്ങിമരിച്ചു

ഹണിമൂണ്‍ ഫോട്ടോ ഷൂട്ടിനിടെ നവ ദമ്ബതികള്‍ മുങ്ങിമരിച്ചു

spot_img
spot_img

ചെന്നൈ: ഹണിമൂണ്‍ ഫോട്ടോഷൂട്ടിനിടെ നവദമ്ബതികള്‍ക്ക് ദാരുണാന്ത്യം. ബാലിയില്‍ വെച്ചായിരുന്നു സംഭവം. തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്ത പൂനാമല്ലി സെന്നെര്‍കുപ്പം സ്വദേശികളായ നവ ദമ്ബതികളാണ് ബാലിയില്‍ ഫോട്ടോഷൂട്ടിനിടെ മരിച്ചത്.

ഡോക്ടര്‍മാരായ ലോകേശ്വരന്‍, വിഭൂഷ്ണിയ എന്നിവരാണ് മരിച്ചത്.

വാട്ടര്‍ സ്പോര്‍ട്സില്‍ ഏര്‍പ്പെടുന്ന ഫോട്ടോഷൂട്ട് ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അന്ത്യം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ട് തലകീഴായി മറിയുകയായിരുന്നു. ബോട്ട് തലകീഴായി മറിയുകയും ഇരുവരേയും കടലിലേക്ക് വലിച്ചുകൊണ്ട് പോവുകയുമായിരുന്നു.

ജൂണ്‍ 1നാണ് ഇരുവരും വിവാഹിതരായത്. വെള്ളിയാഴ്ചയാണ് ലോകേശ്വരന്‍റെ മൃതദേഹം കണ്ടെത്തിയത്. വിഭൂഷ്ണിയയുടെ മൃതദേഹം ശനിയാഴ്ച രാവിലെ കണ്ടെത്തി. മൃതദേഹം തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് വീട്ടുകാര്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments