Wednesday, May 14, 2025

HomeNewsIndiaകോ വിന്‍ പോര്‍ട്ടലില്‍ വിവര ചോര്‍ച്ച: അന്വേഷണം ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്

കോ വിന്‍ പോര്‍ട്ടലില്‍ വിവര ചോര്‍ച്ച: അന്വേഷണം ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്

spot_img
spot_img

ന്യൂഡല്‍ഹി: കോവിന്‍ പോര്‍ട്ടലിലെ വിവര ചോര്‍ച്ചയില്‍ അന്വേഷണം ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്.

ആരോഗ്യ മന്ത്രാലയം ഇതേ കുറിച്ച്‌ അറിഞ്ഞിട്ടില്ലേയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പരിഹസിച്ചു. ഗുരുതരമായ വിവര ചോര്‍ച്ചയാണ് നടന്നതെന്നും ഐ ടി വകുപ്പടക്കം മറുപടി പറയണമെന്നും പാര്‍ട്ടി വക്താവ് സാകേത് ഗോഖലേ ആവശ്യപ്പെട്ടു.

കൊവിഡ് വാക്‌സിനേഷന്‍ സമയത്ത് കൊവിന്‍ പോര്‍ട്ടലില്‍ നല്‍കിയ വിവരങ്ങള്‍ ടെലഗ്രാം ആപ്പില്‍ ഇപ്പോള്‍ ലഭ്യമാണ്. ഈ പശ്ചാത്തലത്തിലാണ് വിമര്‍ശനം. ഇത്തരത്തില്‍ ലഭ്യമായ വ്യക്തിഗത വിവരങ്ങള്‍ വിവിധ മാധ്യമങ്ങള്‍ നേരത്തെ പുറത്ത് വിട്ടിരുന്നു.

കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ രജിസ്റ്റര്‍ ചെയ്ത ആളുകളുടെ മുഴുവന്‍ വിവരങ്ങളും ടെലഗ്രാമില്‍ ലഭ്യമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments