Saturday, June 15, 2024

HomeNewsIndiaസെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്ന ഗവർണറുടെ ശുപാർശ തള്ളി ഡിഎംകെ

സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്ന ഗവർണറുടെ ശുപാർശ തള്ളി ഡിഎംകെ

spot_img
spot_img

ചെന്നൈ : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്ന ഗവർണർ ആർ.എൻ.രവിയുടെ ശുപാർശ ഡിഎംകെ സർക്കാർ തള്ളി. സെന്തിൽ വകുപ്പില്ലാ മന്ത്രിയായി തുടരുമെന്ന ഔദ്യോഗിക അറിയിപ്പും പുറത്തിറക്കി.

അതിനിടെ, ചികിത്സയിലുള്ള മന്ത്രിയെ 8 ദിവസത്തേക്ക് ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇഡി കസ്റ്റഡിയിൽ വിട്ടു. എന്നാൽ, ആശുപത്രിയിൽ നിന്നു പുറത്തിറക്കരുതെന്നും സമ്മർദത്തിലാക്കരുതെന്നും കർശന നിർദേശം നൽകിയതോടെ ഇഡി വെട്ടിലായി. എയിംസ് – ജിപ്മെർ എന്നിവിടങ്ങളിൽ നിന്നു വിദഗ്ധ ഡോക്ടർമാരെത്തി പരിശോധിച്ച ശേഷം വിഡിയോ കോൺഫറൻസിങ്ങിലൂടെ ചോദ്യം ചെയ്യാനാണു നീക്കം.

അതേ സമയം, 28 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുള്ള ഹൈക്കോടതി ഉത്തരവിനെ മറികടന്നുള്ള കീഴ്ക്കോടതി ഉത്തരവ് ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണു ഡിഎംകെ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments