Sunday, September 15, 2024

HomeNewsIndiaഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന: സിബിഐ കുറ്റപത്രം സമർപ്പിച്ചു

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന: സിബിഐ കുറ്റപത്രം സമർപ്പിച്ചു

spot_img
spot_img

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. അഞ്ചുപേർക്കെതിരെയാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സിബിഐ ദില്ലി യൂണിറ്റാണ് കുറ്റപത്രം സമർപ്പിച്ചത്.

ശാസ്ത്രജ്ഞനായ നമ്പിനാരായണനെ ചാരക്കേസിൽ ഉള്‍പ്പെടുത്താൻ ഗൂഡാലോചന നടന്നുവെന്ന് സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. കേരള പൊലീസിലെയും ഐബിയിലെയും മുൻ ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 25 പേർക്കെതിരെയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ ആരൊക്കെയാണ് ഇപ്പോള്‍ നൽകിയ കുറ്റപത്രത്തിൽ ഉള്‍പ്പെടുത്തിയതെന്ന കാര്യം വ്യക്തമല്ല. വരും ദിവസങ്ങളിൽ കുറ്റപത്രം കോടതി പരിഗണിക്കും.  

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments