Sunday, September 15, 2024

HomeNewsIndia49 വര്‍ഷം മുമ്പ് നടന്ന അടിയന്തരാവസ്ഥയെ കുറിച്ചല്ല പറയേണ്ടത്, രാഷ്ട്രപതിക്കെതിരേ ശശി തരൂര്‍

49 വര്‍ഷം മുമ്പ് നടന്ന അടിയന്തരാവസ്ഥയെ കുറിച്ചല്ല പറയേണ്ടത്, രാഷ്ട്രപതിക്കെതിരേ ശശി തരൂര്‍

spot_img
spot_img

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു നടത്തിയ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. ഇന്നത്തെ പ്രശ്നങ്ങളെ കുറിച്ചാണ് രാഷ്ട്രപതി സംസാരിക്കേണ്ടിയിരുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു.

49 വര്‍ഷം മുമ്പ് നടന്ന അടിയന്തരാവസ്ഥയെ കുറിച്ച് പറയുന്നതില്‍ യാതൊരു യുക്തിയുമില്ല. നീറ്റ് പരീക്ഷയെ കുറിച്ചോ തൊഴിലില്ലായ്മയെ കുറിച്ചോ ഒന്നും കേട്ടില്ലെന്നും തരൂര്‍ വ്യക്തമാക്കി.

മണിപ്പൂര്‍ എന്ന വാക്ക് രാഷ്ട്രപതിയില്‍ നിന്നോ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നോ ഉയരുന്നില്ല. ഇന്ത്യ-ചൈന അതിര്‍ത്തി പോലുള്ള വിഷയങ്ങളെ കുറിച്ച് എടുത്ത് പറയേണ്ടതായിരുന്നുവെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

1975ലെ അടിയന്തരാവസ്ഥ ഭരണഘടനക്കെതിരായ നേരിട്ടുള്ള ആക്രമണത്തിന്റെ ഇരുണ്ട അധ്യായമാണെന്ന് രാഷ്ട്രപതി പാര്‍ലമെന്റ് സംയുക്ത സമ്മേളനത്തില്‍ വ്യക്തമാക്കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments