Tuesday, April 22, 2025

HomeNewsIndiaആളില്ലാ വിമാനം വിജയകരമായി പരീക്ഷിച്ച്‌ ഡിആര്‍ഡിഒ

ആളില്ലാ വിമാനം വിജയകരമായി പരീക്ഷിച്ച്‌ ഡിആര്‍ഡിഒ

spot_img
spot_img

ന്യൂഡല്‍ഹി: രാജ്യത്ത്ആളില്ലാ വിമാനത്തിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി.

കര്‍ണാടകയിലെ എയ്‌റോനോട്ടിക്കല്‍ ടെസ്റ്റ് റെയ്ഞ്ചായ ചിത്രദുര്‍ഗയിലായിരുന്നു പരീക്ഷണം നടന്നത്.

പൂര്‍ണമായും ഓട്ടോണമസായി പ്രവര്‍ത്തിക്കാന്‍ വിമാനത്തിന് കഴിഞ്ഞതായി ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) ട്വീറ്റ് ചെയ്തു.

ടേക്ക് ഓഫ് മുതല്‍ വിമാനം പറന്നിറങ്ങുന്നതുവരെ പൂര്‍ണമായും വിജയകരമായി പ്രവര്‍ത്തിച്ചു. ആളില്ലാ വിമാനങ്ങളുടെ വികസനത്തില്‍ നിര്‍ണായകമായ ചുവടുവെയ്പ്പാണ് ഇതെന്നും ക്രിട്ടിക്കല്‍ ടെക്‌നോളജിയില്‍ നാഴികകല്ലാണെന്നും ഡിആര്‍ഡിഒ ചൂണ്ടിക്കാട്ടി.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആളില്ലാ വിമാനത്തിന്റെ പരീക്ഷണം വിജയകരമായതിന് പിന്നാലെ ഡിആര്‍ഡിഒയെ അഭിനന്ദിച്ച്‌ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും രംഗത്തെത്തി.

ബെംഗളൂരു ആസ്ഥാനമായ ഡിആര്‍ഡിഒയുടെ ഗവേഷണ ലബോറട്ടറിയിലാണ് ആളില്ലാ വിമാനം വികസിപ്പിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments