ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിച്ച ഹെലികോപ്റ്ററിന് നേരെ കറുത്ത ബലൂണ്‍ പറത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്‌റ്റില്‍.
കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അറസ്‌റ്റിലായത്. ആന്ധ്രാപ്രദേശിലെ ഗന്നവരത്ത് നിന്ന് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന ഉടനെയായിരുന്നു മൂന്ന് പേര്‍ പ്രധാനമന്ത്രിക്ക് നേരെ പ്രതിഷേധവുമായി എത്തിയത്.
ഹെലികോപ്റ്ററിന് വളരെ അടുത്തുകൂടിയാണ് ബലൂണുകള്‍ പറന്നത്. ഇത് ഗുരുതരമായ സുരക്ഷാ വീഴ്‌ച ആണെന്നാണ് വിലയിരുത്തല്‍. പ്രതിഷേധത്തിന് പിന്നില്‍ കോണ്‍ഗ്രസുകാര്‍ ആണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു.
അല്ലൂരി സീതാരാമ രാജുവിന്റെ 125ആം ജന്‍മദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി ആന്ധ്രയില്‍ എത്തിയത്