തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ തിങ്കളാഴ്ച മാത്രം ലഭിച്ച ഭണ്ഡാര വരുമാനം 6.18 കോടി രൂപ, ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന തുകയാണിത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് 19 നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ശ്രീവരി ദര്‍ശനം പുനരാരംഭിച്ചതിനു ശേഷമുള്ള കണക്കാണിത്. രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു തുടങ്ങിയതിനു ശേഷം ഇതാദ്യമായാണ് ക്ഷേത്രത്തില്‍ ഇത്രയും വലിയ തുക ശേഖരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
” കോവിഡിന് ശേഷമുള്ള എല്ലാ സേവകളും ദര്‍ശനങ്ങളും ടിടിഡി പുനരാരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വരുമാനം തിങ്കളാഴ്ച ലഭിച്ച 6.18 കോടി രൂപയാണ്,” ടിടിഡിയുടെ സാമ്ബത്തിക ഉപദേഷ്ടാവും ചീഫ് അക്കൗണ്ട്‌സ് ഓഫീസറുമായ ഒ ബാലാജിയെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
2019ല്‍ കോവിഡ് മഹാമാരിക്ക് മുമ്ബ്, ടിടിഡിയിലെ ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന ഭണ്ഡാര വരുമാനം 6.45 കോടി രൂപയായിരുന്നു. കൂടാതെ 2018 ജൂലൈയില്‍, ഒരു ദിവസത്തെ വരുമാനം 6.28 കോടി രൂപ വരെ എത്തിയിരുന്നു. അതിനാല്‍, ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ഒറ്റ ദിവസത്തെ കളക്ഷന്‍ 6 കോടി കവിയുന്നതെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
സാധാരണയായി, ക്ഷേത്രത്തില്‍ ഒരു ദിവസം 65,000-ത്തിലധികം ഭക്തര്‍ ദര്‍ശനം നടത്താന്‍ എത്തുന്നുണ്ട്. വാരാന്ത്യങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം 80,000 ആകാറുണ്ട്.
ജൂണ്‍ 6ന്, ആന്ധ്രാപ്രദേശിലെ തിരുമലയിലെ വെങ്കിടേശ്വര ക്ഷേത്രത്തിന് 10 കോടി രൂപയുടെ റെക്കോര്‍ഡ് സംഭാവന ലഭിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്ഷേത്രത്തിലെ ഒരു ദിവസത്തെ കളക്ഷന്‍ റെക്കോര്‍ഡാണ് ഇതെന്ന് ടിടിഡി അധികൃതര്‍ പറഞ്ഞിരുന്നു. ചില സ്വകാര്യ കമ്ബനികളും വ്യക്തികളും ആണ് 10 കോടി സംഭാവന നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് ഭണ്ഡാര വരുമാനം കൂടാതെയുള്ളതാണ്