മംഗലാപുരം: ദക്ഷിണ കന്നഡയിൽ കനത്ത മഴ തുടരുന്നു. മംഗലാപുരം പഞ്ചിക്കല്ലുവില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് മലയാളികള്‍ മരിച്ചു.
പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ സ്വദേശി ജോണിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടം തൊഴിലാളികളാണ് ഇവരെല്ലാം.
ഇന്നലെ രാത്രി പത്തരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. റബര്‍ തോട്ടത്തിനോട് ചേര്‍ന്ന് നിര്‍മ്മിച്ച ഷെഡില്‍ അഞ്ച് തൊഴിലാളികളാണ് താമസിച്ചിരുന്നത്. ഇതിലൊരാള്‍ അപകടം നടക്കുമ്ബോള്‍ സ്ഥലത്തുണ്ടായിരുന്നില്ല. അപകടത്തില്‍ ഒരാള്‍ തല്‍ക്ഷണം മരിച്ചു. രണ്ടുപേര്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
ദിവസങ്ങളായി മംഗളൂരുവിലും കാസര്‍കോട്ടും കനത്ത മഴയാണ് പെയ്യുന്നത്. ഇതിനെത്തുടര്‍ന്നാണ് ഉരുള്‍പൊട്ടലുണ്ടായത്. കനത്ത മഴയെത്തുടര്‍ന്ന് ദക്ഷിണ കന്നഡ ജില്ലയില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകാണ്