ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര സംഘടനയായ ആംനസ്റ്റിയുടെ ഇന്ത്യാ ഘടകത്തിന് പിഴ ചുമത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
വിദേശത്തുനിന്നും ഫണ്ട് സ്വീകരിക്കുന്നതിനുള്ള ഫെമ നിയമം ലംഘിച്ചതിനാണ് 51.72 കോടി രൂപ പിഴയായി അടയ്ക്കാന്‍ ആംനസ്റ്റി ഇന്ത്യക്ക് ഇഡി നിര്‍ദ്ദേശം നല്‍കിയത്.
വിദേശ രാജ്യങ്ങളില്‍ നിന്നും ആംനസ്റ്റി 36 കോടി രൂപ സ്വീകരിച്ചത് ‘ഫെ’മ നിയമം ലംഘിച്ചാണെന്ന് കണ്ടെത്തിയിരുന്നു.
സംഘടനയുടെ ഇന്ത്യയിലെ മുന്‍ സിഇഒ ആകര്‍ പട്ടേലിന് 10 കോടി രൂപ പിഴയും ഇതോടൊപ്പം ചുമത്തിയിട്ടുണ്ട്. സമാന വിഷയത്തില്‍ സിബിഐയും നേരത്തെ ആംനസ്റ്റി ഇന്ത്യക്കെതിരെ കേസ് എടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് 2020ല്‍ സംഘടന ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരുന്നു.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ വിദേശത്ത് നിന്ന് പണം സ്വീകരിക്കുന്നത് നിയന്ത്രിക്കുന്ന ‘ഫെമ’ നിയമം ലംഘിച്ചാണ് സംഘടനയ്ക്ക് വിനയായത്. ബ്രിട്ടന്‍ ആസ്ഥാനമായ ആനംസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഘടകമായ ആംനസ്റ്റി ഇന്ത്യക്ക് പണം കൈമാറിയതിലാണ് ഫെമ നിയമലംഘനം ഉള്ളതായി ഇഡി കണ്ടെത്തിയത്.