Saturday, April 19, 2025

HomeNewsIndiaശിവന്റെ വേഷത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിച്ച യുവാവ് അറസ്റ്റില്‍

ശിവന്റെ വേഷത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിച്ച യുവാവ് അറസ്റ്റില്‍

spot_img
spot_img

ഡല്‍ഹി: അസമില്‍ അവശ്യസാധനങ്ങളുടെ വിലവര്‍ധനവിനെതിരെ ശിവന്റെ വേഷം ധരിച്ച് പ്രതിഷേധിച്ച ബിരിഞ്ചി ബോറ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.

ശനിയാഴ്ചയായിരുന്നു യുവാവിന്റെ പ്രതിഷേധം. പാര്‍വതിയുടെ വേഷമിട്ട സഹ അഭിനേത്രി പരിഷ്മിതയോടൊപ്പം ശിവന്റെ വേഷഭാവങ്ങളോടെ ബൈക്കിലെത്തിയ ബിരിഞ്ചി ബൈക്ക് നിര്‍ത്തി പെട്രോള്‍ തീര്‍ന്നതായി അഭിനയിച്ചു കൊണ്ട് മോദി സര്‍ക്കാരിന് കീഴില്‍ ഇന്ധനവില കുതിച്ചുയര്‍ന്നതിനെതിരെ പ്രതിഷേധം ആരംഭിച്ചു.

തുടര്‍ന്ന് ശിവനും പാര്‍വതിയും തമ്മിലുള്ള കലഹത്തിന്റെ രൂപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെയും വിലവര്‍ധനവിനെതിരെയും ബിരിഞ്ചി ശബ്ദമുയര്‍ത്തുകയും വിലവര്‍ധനവിനെതിരെ പ്രതികരിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു. ഇരുവരുടേയും പ്രതിഷേധത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

സംഭവത്തിനെതിരെ വിശ്വഹിന്ദു പരിഷദ്, ബജ്രംഗ് ദള്‍ തുടങ്ങിയ മതസംഘടനകള്‍ രംഗത്തെത്തുകയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. മതവികാരം വ്രണപ്പെടുത്തിയതായും മതത്തെ ദുരുപയോഗപ്പെടുത്തിയതായും ചൂണ്ടിക്കാട്ടി ബിരിഞ്ചിയ്ക്കെതിരെ സംഘടനകള്‍ പരാതി നല്‍കി.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ബിരിഞ്ചിയെ കസ്റ്റഡിയിലെടുത്തു. പിന്നീട് ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments