ന്യൂഡെല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നോട്ടീസ് അയച്ചു.
ജൂലൈ 21ന് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നോട്ടീസില്‍ പറയുന്നത്.
നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും കോവിഡ് പോസിറ്റീവ് ആയതും തുടര്‍ന്നുണ്ടായ ശ്വാസകോശ അണുബാധയും മൂലം ആശുപത്രിയില്‍ ആയിരുന്നതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. ചികില്‍സക്ക് ശേഷം ഡിസ്‌ചാര്‍ജ് ആയ സോണിയ ഹാജരാകാന്‍ ഇഡിയോട് സമയം ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച് ഇഡി നല്‍കിയ സമയപരിധി ജൂലൈ 22ന് അവസാനിക്കും.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന്റെ (എജെഎല്‍) ബാധ്യതകളും ഓഹരികളും സോണിയ ഗാന്ധിയും രാഹുലും ഡയറക്‌ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്ബനി ഏറ്റെടുത്തതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്