പനാജി: ഗോവയില്‍ മഹാരാഷ്ട്ര ആവര്‍ത്തിക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് ഗോവയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദിനേശ് ഗുണ്ടു റാവു.
ഗോവയിലെ ഓപ്പറേഷന്‍ ലോട്ടസ് ചീറ്റിപ്പോയെന്നും എല്ലാ സമ്മര്‍ദ്ദങ്ങളും വകവയ്ക്കാതെ യുവാക്കളും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരും ഒരുമിച്ച് നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഖനനം, കല്‍ക്കരി, വ്യവസായ ലോബികളില്‍ നിന്ന് എംഎല്‍എമാര്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും റാവു ആരോപിച്ചു.
“ഇത് ഒരു മാസമായി നടക്കുന്ന ഗൂഡാലോചനയാണ്. ഞങ്ങളുടെ വിശ്വസ്തരായ ആളുകള്‍ ആരാണെന്നും കൂറുമാറിയവര്‍ ആരാണെന്നും ഞങ്ങള്‍ക്കറിയാം, അവര്‍ എങ്ങനെയാണ് മറ്റ് കോണ്‍ഗ്രസ് എംഎല്‍എമാരെ ഗൂഢാലോചന നടത്തി കൂറുമാറ്റാന്‍ ശ്രമിക്കുന്നതെന്ന് ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ട്,” റാവു പറഞ്ഞു.