Saturday, April 19, 2025

HomeNewsIndiaകുളിക്കുന്നതിനിടെ പത്തുവയസുകാരനെ മുതല വിഴുങ്ങി

കുളിക്കുന്നതിനിടെ പത്തുവയസുകാരനെ മുതല വിഴുങ്ങി

spot_img
spot_img

മധ്യപ്രദേശില്‍ പത്തുവയസുകാരനെ മുതല വിഴുങ്ങി. ചമ്ബല്‍ പുഴയില്‍ കുളിക്കുന്നതിനിടെയാണ് കുട്ടിയെ മുതല ആക്രമിച്ചത്.
കുട്ടിയെ മുതല പുഴയിലേക്ക് വലിച്ചു കൊണ്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍. ഷിയോപുറിലാണ് സംഭവം നടന്നത്. കുട്ടിയെ വിഴുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാരുടെയും നാട്ടുകാരുടെയും സഹായത്തോടെ മുതലയെ പിടികൂടി. വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

ഗ്രാമവാസികളുടെ പിടിയില്‍ നിന്ന് മുതലയെ രക്ഷിക്കാനുള്ള വനംവകുപ്പിന്റെ ശ്രമം മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാര്‍ വടിയും കയറും വലയും ഉപയോഗിച്ച്‌ മുതലയെ പിടികൂടി കരയില്‍ എത്തിച്ചു. ഇതിനിടെ അലിഗേറ്റര്‍ ഡിപ്പാര്‍ട്ട്മെന്റ് സംഘം സ്ഥലത്തെത്തി. മുതലക്ക് കുട്ടിയെ ആക്രമിക്കാന്‍ കഴിയുമെന്നും എന്നാല്‍ വിഴുങ്ങാന്‍ കഴിയില്ലെന്നും വകുപ്പ് സംഘം ഗ്രാമവാസികളോട് വിശദീകരിച്ചു. എന്നാല്‍ ഗ്രാമവാസികള്‍ ഇത് മുഖവിലക്കെടുത്തിട്ടില്ല.

ഗ്രാമവാസികള്‍ വൈകുന്നേരം വരെ മുതലയെ കെട്ടിയിട്ട് തീരത്ത് ഇരുന്നു. എസ്ഡിആര്‍എഫ് സംഘവും കുട്ടിക്കായി തിരച്ചില്‍ നടത്തുകയാണ്‌

കുട്ടി മുതലയുടെ വയറ്റില്‍ ജീവനോടെ ഉണ്ടാവുമെന്നാണ് നാട്ടുകാരുടെ വാദം. കുട്ടിയെ പുറത്തേയ്ക്ക് ഛര്‍ദ്ദിക്കുന്നത് വരെ മുതലയെ വിട്ടുകൊടുക്കില്ലെന്നായിരുന്നു നാട്ടുകാരുടെ പക്ഷം. പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി ഇടപെട്ടതോടെയാണ് മുതലയെ വിട്ടുകൊടുത്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments